കേണിച്ചിറ:പൂതാടി ഗ്രാമ പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് മിനി ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണൻഎംഎൽഎ നിർവഹിച്ചു. ടൗണിൽ എത്തുന്ന പൊതുജനങ്ങൾക്കായി, കാലങ്ങളായി ആവശ്യപ്പെടുന്ന ടൗണിലെ താൽക്കാലിക വിശ്രമ കേന്ദ്രം, ശുചിമുറി , പാർക്കിങ് കേന്ദ്രം, മിനി ഷോപ്പിങ് കോംപ്ലക്സ്, പൊതു സ്റ്റേജ് എന്നിവ അടങ്ങുന്നതാണ് ഈ സംവിധാനം. പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഉഷ തമ്പി , വൈസ് പ്രസിഡൻ്റ് എം എസ് പ്രഭാകരൻ, മുൻ പ്രസിഡൻ്റ് മേഴ്സി സാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ മൃണാളിനി , .കെ.ജെ. സണ്ണി , സുരേന്ദ്രൻ കെ .കെ, കെ.ജി ബാബു, സുരേഷ് ബാബു. എം എസ്, പി എം സുധാകരൻ , മുരളീധരൻ എം.പി എന്നിവർ സംസാരിച്ചു
ടേക്ക് എ ബ്രേക്ക് മിനി ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു
