വയനാട് മെഡിക്കല്‍ കോളജ് സായാഹ്ന ഒ.പി നിര്‍ത്തലാക്കിയിട്ട് ഒരു മാസം

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം. സായാഹ്ന ഒ.പി നിർത്തലാക്കിയതോടെ നൂറ് കണക്കിന് ആദിവാസികളും സാധാരണക്കാരായ രോഗികളും ദുരിതത്തിലായിരിക്കയാണ്.അത്യാഹിത വാർഡിന് മുമ്ബില്‍ താല്‍ക്കാലിക ഒ.പി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അതും നിർത്തലാക്കി. ഉച്ച കഴിഞ്ഞെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം അത്യാഹിത വാർഡിന് മുമ്ബില്‍ കാത്തിരുന്ന് ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകേണ്ടി വരുന്നു. പരാതിയുമായി സൂപ്രണ്ട് ഓഫിസിനെ സമീപിച്ചാല്‍ പ്രിൻസിപ്പലാണ് കാര്യങ്ങള്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *