വെള്ളച്ചാൽ: വെള്ളച്ചാൽ ഓപ്പമറ്റം റെജിയുടെ 6 മാസത്തോളം പ്രായമുള്ള പശുക്കുട്ടിയെ പുള്ളിപ്പുലി കൊന്നു.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്.
പറമ്പിൽ കെട്ടി നിർത്തിയ പശുക്കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തി കുറച്ച് ഭാഗം ഭക്ഷിച്ച നിലയിലാണ്.
നൂൽപ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
