കൽപ്പറ്റ . സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്, വി വി ബേബി, പി ഗഗാറിൻ, പി വി സഹദേവൻ, പി കെ സുരേഷ്, എ എൻ പ്രഭാകരൻ, രുഗ്മണി സുബ്രഹ്മണ്യൻ, എം മധു എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് എട്ടംഗ സെക്രട്ടറിയറ്റിനെ തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, കെ എസ് സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ എന്നിവർ പങ്കെടുത്തു.
