മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാമതായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.

കൽപ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ 2024-25 വർഷം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബി. പി.ഒ. ഷിജി പി. പി,ജോയിൻറ് ബി.ഡി.ഒ.അഷറഫ്.കെ.തുടങ്ങിയവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജെ.പി.സി. പി.സി മജീദ്,എ. ഡി. എം. ദേവകി,എൽ.എസ് ജി.ഡി.ജോയിൻറ് ഡയറക്ടർ വിമൽരാജ്,തദ്ദേശഭരണ അധ്യക്ഷന്മാർ, സെക്രട്ടറിമാർ,
എൻ.ആർ.ഇ. ജി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *