വൈഭവ് പി പ്രദീപിന് ജില്ലാ ഡിവിഷൻ ഗ്രാമാദരം നൽകി.

വെള്ളമുണ്ട:വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ ( ഐ. എസ്.ആർ. ഒ) സംഘടിപ്പിക്കുന്ന യുവിക 2025 പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ് പി പ്രദീപിന് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദര പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാ ണി അനുമോദിച്ചു.

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എം മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *