ജില്ല അണ്ടർ- 11ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

കൽപറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി ഇന്ത്യൻ ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വയനാട് ജില്ല അണ്ടർ- 11 (ഓപ്പൺ & ഗേൾസ് ) ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ ആർ.സി.ആദി ദിയാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ജൊഹാന അജിയും ചാമ്പ്യൻമാരായി. കെ.എൻ.മുഹമ്മദ് സയാൻ, സെബ എലിസബത്ത് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ നാല് പേരും സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യരായി. പി.എസ് വിനീഷ്, രമേഷ് ആർ , സുനിൽ എം. കെ. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *