കൽപ്പറ്റ: ഹിമാചൽ പ്രദേശിൽ വച്ചു നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ കേരളത്തിനുവേണ്ടി 400 മീറ്റർ ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം നേടി പി. അജ്മൽ പോലീസിന്റെ യശസ്സുയർത്തി. കേരള പോലീസിന് വേണ്ടി അഞ്ചു തവണ ദേശീയ പോലീസ് കായികമേളയിൽ പങ്കെടുത്ത അജ്മൽ വയനാട് വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറാണ്. കണിയാമ്പറ്റ മില്ല്മുക്ക് സ്വദേശിയാണ് അജ്മൽ
