തലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 തോടെ സ്കൂട്ടറിന് പിന്നിലിരുന്ന് പോകവെ ഇടിക്കര ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മകൾ: നിജേഷ്, നിമിഷ. മരുമക്കൾ: അഞ്ജു, സുനിൽ.
