കൽപ്പറ്റ: ജില്ലയിൽ ഗോത്ര ജനസംഖ്യ കൂടുതലുള്ളതിനാൽ തുടർ വിദ്യാഭ്യാസ പ്രവർത്തന പരിപാടികൾ അതീവ പ്രാധാന്യത്തോടെ ഊർജിതപ്പെടുത്താൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.എന്റെ കേരളം പ്രദർശന വിപണന മേളയുടെ ആറാം ദിവസം ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് ഇതിനകം വിഭാവനം ചെയ്ത തുല്യതാ പഠനപദ്ധതികളെല്ലാം തന്നെ വൻ വിജയമായിരുന്നു വെന്നും ജുനൈദ് പറഞ്ഞു.
മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന ജനകീയ പദ്ധതിയാണ് കേരളത്തിൽ സാക്ഷരത മിഷന്റെ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളെന്ന് സെമിനാർ ചൂണ്ടിക്കാട്ടി.
