‘അരങ്ങ് 2025’ മാനന്തവാടി ക്ലസ്റ്ററിൽ കിരീടമുയർത്തി പനമരം സി ഡി എസ്

ദ്വാരക :കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളുടെ കലാപരമായ കഴിവുകൾ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന അരങ്ങ് 25 ന്റെ മാനന്തവാടി ക്ലസ്റ്റർ തല മത്സരങ്ങൾ പൂർത്തിയായി.231 പോയിന്റ് നേടി പനമരം സി ഡി എസ് ഒന്നാം സ്ഥാനവും 145 പോയിന്റ് നേടി മാനന്തവാടി സി ഡി എസ് 1 രണ്ടാം സ്ഥാനവും 106 പോയിന്റ് വെള്ളമുണ്ട സി ഡി എസ്

മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ട്രോഫികൾ കൈമാറി. സമാപന ചടങ്ങിന്കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. മാനന്തവാടി സി ഡി എസ് 1 ലെ ശ്രേയ വി ബി ജൂനിയർ വിഭാഗത്തിലും തിരുനെല്ലി സി ഡി എസ്സിലെ സുന്ദരി സീനിയർ വിഭാഗത്തിലും കലാതിലകമായി. ദ്വാരക പബ്ലിക് സ്കൂളിൽ മൂന്ന് വേദികളിലായി സംഘടിപ്പിച്ച ആർട്ട്‌ ഫെസ്റ്റിൽ ചവിട്ടുനാടകം, തിരുവാതിര, ഒപ്പന, മാർഗംകളി, സംഘനൃത്തം, നാടൻപാട്ട്,കവിതാ പാരായണം,തുടങ്ങി 98 ഇനങ്ങളിലായി 500ലധികം മത്സരർഥികൾ പങ്കെടുത്തു.18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർ ജൂനിയർ വിഭാഗമായും 40 വയസ്സിന് മുകളിലുള്ളവർ സീനിയർ വിഭാഗമായുമാണ് മത്സരിച്ചത്.വിജയികൾ മെയ്‌ 13ന് ആരംഭിക്കുന്ന ജില്ലാതല അരങ്ങിൽ മത്സരിക്കും. സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വിജയൻ, എഡിഎംസി മാരായ അമീന്‍ കെ, സെലീന കെ എം, ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *