യൂണി – വൈ കേരള റീജൻ പശ്ചിമ മേഖലാ സമ്മേളനം

വൈത്തിരി : യൂണിവൈ കേരള റീജൻ പശ്ചിമ മേഖല ക്യാമ്പ് വൈഎംസിഎ വൈത്തിരി സെൻ്ററിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വൈഎംസിഎ യുവജന വിഭാഗമായി യൂണി -വൈ സംസ്ഥാന അധ്യക്ഷൻ ലാബി ജോർജ്ജ് ജോൺ അധ്യക്ഷ വഹിച്ചു. കേരള റീജൻ ഉപാദ്ധ്യക്ഷൻ കുര്യൻ തൂമ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി, റീജണൽ യൂത്ത് വുമൺ – ചിൽഡ്രൻ കൺസേൺ കമ്മിറ്റി അധ്യക്ഷൻ ലിനോജ് ചാക്കോ, വൈത്തിരി പദ്ധതി അധ്യക്ഷൻ ബിജു റ്റി.എം, നോർത്ത് സോൺ കോഡിനേറ്റർ ജെയിംസ് ജോസഫ്, വയനാട് സബ് റീജൻ അധ്യക്ഷൻ ടോമി റ്റി.ജെ,ബോർഡ് ചെയർമാൻ പ്രിയൻ പോൾ, വൈഎംസിഎ എക്സിക്യൂട്ടീവ് സെക്രട്ടറിമാരായ ജോൺ ബീരാ , അജുൻ ഈപ്പൻ വർഗീസ്, ഉജ്വൽ പി അജി, അഖിൽ ജോൺ ബി, ആഷാ പോൾ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *