ലഹരിക്കെതിരെ മടിത്തട്ട് ക്യാംപയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്

 

കൽപറ്റ: സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന സകല തിന്മകളുടെയും ചൂണ്ടുപലകയായ രാസലഹരിക്കെതിരെ വിവിധ ക്യാമ്പയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്. കലാലയങ്ങളിലും ക്യാമ്പസുകളിലും അടക്കം പിഞ്ചുകുഞ്ഞുങ്ങളെ പോലും മയക്കുമരുന്നിന്റെയും ലഹരികളുടെയും അടിമകളാക്കി മാറ്റുന്ന ലോബികളാണ് ഇന്ന് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തു വിവിധ സംഘടനകൾ ഇന്ന് ലഹരിക്കെതിരെ പോരാടി കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മണ്ഡലം പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെയുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കും. മെയ് ഒന്നു മുതൽ 31 വരെ ജില്ലാ വനിത ലീഗ് നടത്തുന്ന ലഹരിക്കെതിരെയുള്ള ഒരുമാസ ക്യാംപയിന്റെ പ്രഖ്യാപനം വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി കുൽസു വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ ലീഗ് സംഗമത്തിൽ പ്രഖ്യാപിച്ചു. മടിത്തട്ട് എന്ന പേരിൽ നടത്തപ്പെടുന്ന ക്യാംപയിൻ പ്രഖ്യാപന സംഗമത്തിൽ വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്. ജില്ല മുസ്ലിം ലീഗ് ഭാരവാഹികളായ റസാക് കൽപറ്റ , കെ ഹാരിസ്, പി പി അയ്യൂബ്, നാഷണൽ സോണൽ സെക്രട്ടറി ജയന്തി രാജൻ, സ്റ്റേറ്റ് വനിതാ ലീഗ് വൈസ് പ്രസിഡന്റ് റസീന അബ്ദുൽ ഖാദർ, മണ്ഡലം ഭാരവാഹികളായ ടീ ഹംസ, സലീം മേമന, വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ സൗജത്ത് ഉസ്മാൻ, അസ്മ കെ കെ, റംല ഹംസ, ആമിന അവരാൻ, റസീന സുബൈർ, നസീറ ഇസ്മയിൽ, ബീന അബൂബക്കർ, സൽമ മോയി, കമർലൈല കുഞ്ഞായിശ കെ, റസിയ തിരുനെല്ലി, മണ്ഡലം വനിതാ ലീഗ് ഭാരവാഹികളായ റൈഹാനത്ത് ബഷീർ, ആമിന സത്താർ, ഷിഫാനത്ത് വികെ, ആസ്യ മൊയ്തു, ഷെറീന അബ്ദുല്ല, ഷാഹർബൻ സൈതലവി വിവിധ പഞ്ചായത്തുകളുടെ പ്രസിഡൻ്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. വനിതാ ലീഗ് ജനറൽ സെക്രട്ടറി കെ കെ സി മൈമൂന സ്വാഗതവും ട്രഷറർ ബാനു പുളിക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *