കൽപ്പറ്റ :പുതുതായി പ്രവർത്തനമാരംഭിച്ച കല്പറ്റയിലെ പോസ്റ്റ് ഓഫീസ് പാസ്സ്പോർട്ട് സേവാ കേന്ദ്രത്തിൽ ദിവസേന സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം നൂറ്റി ഇരുപതായി ഉയർത്തുന്നത് പരിഗണിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. കേന്ദ്രം സന്ദർശിച്ച പ്രവർത്തനം വിലയിരുത്തിയ പ്രിയങ്ക ഗാന്ധി എം.പി. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധി കേന്ദ്രത്തിൽ എത്തിയത്. കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസർ അരുൺ മോഹൻ കെ. യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ടി. സിദ്ദിഖ് എം.എൽ.എ., കല്പറ്റ മുനിസിപ്പൽ ചെയർമാൻ ടി. ജെ. ഐസക്, കോഴിക്കോട് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് ശാരദ വി., കല്പറ്റ സബ് ഡിവിഷൻ ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് അജയ് പപ്പൻ, കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ ബാബു പി.പി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസേനയുള്ള പാസ്സ്പോർട്ട് അപേക്ഷകളുടെ എണ്ണം നൂറ്റിയിരുപതായി ഉയർത്തണം: പ്രിയങ്ക ഗാന്ധി
