മാനന്തവാടി: വിദ്യാഭ്യാസം, സംസ്കാരം, സാമ്പത്തിക വളർച്ച, ജീവിതരീതി എന്നിവയിൽ സമൂല മാറ്റമുണ്ടാകണമെന്നു നിഷ്‌കർഷിച്ച
ദാർശനികതയുടെ പ്രായോഗിക രൂപമാണ് ശ്രീനാരായണ ഗുരു ആവിഷ്കരിച്ചതെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് വിളംബര സംഗമത്തിൽ
ഗുരു- ഗാന്ധി സംഗമ ശതാബ്ദി പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കു മനസ്സിലാക്കാൻ പ്രയാസമുള്ള ദാർശനിക ആശയങ്ങൾ ഗാന്ധിജിയും ഗുരുവും ലളിതമാക്കി അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെയും മഹത്മാ ഗാന്ധി യുടെയും ആശയങ്ങൾ ഏതു സാഹചര്യത്തിലും പ്രായോഗികമാണെന്നും ജുനൈദ് പറഞ്ഞു.
ശ്രീനാരായണസന്ദേശങ്ങൾ ദാർശനികതയുടെ പ്രായോഗിക രൂപം:ജുനൈദ് കൈപ്പാണി
