മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണം:- സഫീന ടി

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന ടി.

ആയിരങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ പൊട്ടിപൊളിഞ്ഞ് കാൽനട പോലും ദുഷ്കരമായ അവസ്ഥയിലാണ്.പ്രധാനമായും സൂപ്രണ്ടിന്റെ ഓഫീസ് മുതൽ മോർച്ചറി വരെ ഉള്ള റോഡ്, പ്രസവ വാർഡിലേക്ക് ഉള്ള റോഡ് എന്നിവ ജനങ്ങളെ നടു ഒടിക്കുന്ന രൂപത്തിലാണ്. അത് കൊണ്ട് തന്നെ ബന്ധപ്പെട്ട അധികൃതർ ഉടൻ തന്നെ ഈ റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടികൾ കൈ കൊള്ളണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് നേതൃത്വം നൽകുമെന്നും സഫീന കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *