കൽപറ്റ : സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം
നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി) നേതൃത്വത്തിൽ മേപ്പാടി കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററർ പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം മെയ് 10 ന് രാവിലെ 10 മണിക്ക് മേപ്പാടി
അക്ഷര ലൈബ്രറി ഹാളിൽ കൽപറ്റ ന്ദിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
സംഷാദ് മരക്കാർ പദ്ധതിരേഖ
പ്രകാശനം ചെയ്യും.
മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു ലോഗോ പ്രകാശനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു , മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സിജി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എ.പി നിസാം , പ്രോജക്ട് ഡയരക്ടർ കെ. മുഹമ്മദ് ഷാ, സിജി ജില്ലാ പ്രസിഡൻ്റ്
ഡോ. ബാവ കെ. പാലുകുന്ന്,
മുഹമ്മദ് അലി ഓവിങ്ങൽ, പി.ടി അഷ്റഫ്, വിവിധ സാമൂഹിക ‘ – രാഷ്ട്രീയ- സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
തൊഴിൽ -സംരംഭകത്വ പരിശീലനം, ഉപരിപഠന മാർഗനിർദേശം,
സാമ്പത്തിക സാക്ഷരത, ആരോഗ്യ ,ബോധവൽക്കരണം മുതലായ മേഖലകളിൽ സൗജന്യ സേവനം ലഭ്യമാക്കും. ദിവസവേതന തൊഴിലാളികൾ, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ഊന്നൽ നൽകും.
സർക്കാർ -,സർക്കാർ ഇതര ഏജൻസികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സംരംഭങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിൽ വരുത്തുക
പത്രസമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ സുഫൈദ് കൊടക്കൽ, സിജി ജില്ലാ പ്രസിഡൻ്റ് ഡോ. ബാവ കെ.പാലുകുന്ന്, എസ്. ഉമ്മർ മാസ്റ്റർ, മജീദ് തെനേരി എന്നിവർ പങ്കെടുത്തു.
