പനമരം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പുതുതായി സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികളെ ബോധവൽക്കരിച്ച് അവരെ ലഹരി വിരുദ്ധസേനയിൽ അംഗങ്ങളാക്കുന്ന ‘തിരിച്ചറിവ്’ പദ്ധതിക്ക് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഇതനുസരിച്ച് സ്കൂളിൽ അഡ്മിഷൻ എടുക്കുമ്പോൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുമായി സഹകരിച്ച് ലഹരി വിരുദ്ധസേനയിൽ അംഗങ്ങൾ ആവുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വർഷം സ്കൂളിൽ പുതുതായി ചേരുന്ന എല്ലാ വിദ്യാർത്ഥികളെ കൊണ്ടും ഇതുപോലെ പ്രതിജ്ഞ എടുപ്പിക്കുകയും ഈ ലഹരി വിരുദ്ധസേനയിൽ അംഗങ്ങളാക്കാനും ആണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ് ഉദ്ദേശിക്കുന്നത് . പി.ടി.എ. പ്രസിഡണ്ട് സി.കെ. മുനീർ, അസി. എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി. പ്രിൻസിപ്പൾ രമേഷ് കുമാർ എച്ച് എം. ഷീജ ജെയിംസ്, എസ്.പി.സി ചാർജുള്ള അദ്ധ്യാപകരായ രേഖ, കെ. മുഹമ്മദ് നവാസ് , വിമുക്തി മിഷൻ വയനാട് ജില്ല കോ – ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ മുതലായവർ സംബന്ധിച്ചു.
