സിപിഐഎം വയനാട് മാര്‍ച്ച്: ഭവന സന്ദര്‍ശനം ആരംഭിച്ചു

കല്‍പ്പറ്റ: മെയ് 18 മുതല്‍ 27 വരെ നടക്കുന്ന സിപിഐഎം വയനാട് മാര്‍ച്ചിന്റെ മുന്നോടിയായി നടത്തുന്ന ഭവന സന്ദര്‍ശനം ആരംഭിച്ചു.

മെയ് 10,11 തീയ്യതികളിലായി മുഴുവന്‍ ബ്രാഞ്ചുകളിലും ഭവന സന്ദര്‍ശനം നടത്തും. മാര്‍ച്ചിന്റെ മുദ്രാവാക്യം വിശദീകരിക്കുന്ന ലഘുലേഖ വിതരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. കല്‍പ്പറ്റ സുഭാഷ് നഗറില്‍ ജില്ലാ സെക്രട്ടറി കെ റഫീഖ് ഭവന സന്ദര്‍ശനത്തില്‍ പങ്കാളിയായി. സി.കെ ശിവരാമന്‍, മുസ്തഫ, അര്‍ജുന്‍, ജിഷാദ് എന്നിവരും ഒപ്പമുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *