യാത്രയാണ് ലഹരി’ പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയവും, യാത്ര സ്വാശ്രയസംഘം മാനന്തവാടിയും സംയുക്തമായി സംഘടിപ്പിച്ച യാത്രയാണ് ലഹരി എന്ന പരിപാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വച്ച് വളരെ വൈവിധ്യമായി സംഘടിപ്പിക്കപ്പെട്ടു. വയനാട്ടിലെ വിവിധ മേഖലകളിൽ വിവിധ തരത്തിലുള്ള യാത്രകൾ സംഘടിപ്പിക്കുന്നവരുടെ കൂട്ടായ്മകളെ ചേർത്താണ് യാത്രയാണ് ലഹരി എന്ന പരിപാടി മാനന്തവാടിയിൽ സംഘടിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമായി സോളോ ട്രാവലിംഗ് നടത്തുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി പി കെ നിത്യ വിവിധ യാത്രാ ഗ്രൂപ്പുകളിലെ സഞ്ചാരപ്രേമികൾ നിറഞ്ഞുനിന്ന പരിപാടി ഉദ്ഘാടനം ചെയ്തു. വയനാടിന്റെ പ്രശസ്ത സഞ്ചാരസാഹിത്യകാരൻ ബിജു പോൾ കാരക്കാമല, ഇടം വയനാട് എന്ന പേരിൽ അറിയപ്പെടുന്ന യാത്രാ സംഘാംഗം അഗസ്റ്റിൻ പുൽപ്പള്ളി, ചിത്രശലഭം വനിത യാത്ര ഗ്രൂപ്പ് സംഘാംഗം ലിലിയ തോമസ് , സഞ്ചാരി വയനാട് യാത്ര സംഘാംഗം ജിഷ്ണു കരുണാകരൻ, ഗ്രീൻസ് ഡെവലപ്മെൻറ് സൊസൈറ്റി യാത്ര സംഘാംഗം ഷിനോജ് മാത്യു , ടീം കച്ചറാസ് സംഘാംഗം സിനി ബേസിൽ തുടങ്ങിയവർ തങ്ങളുടെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. യാത്ര സ്വാശ്രയ സംഘം പ്രസിഡൻ്റ് രാജേഷ് കുമാർ എസ് അധ്യക്ഷത വഹിച്ചു. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ സ്വാഗതം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *