കൽപ്പറ്റ : പാലിന് അടിസ്ഥാന വില 70 രൂപ ആക്കണമെന്ന് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉല്പാദനത്തിന് അനുസരിച്ച് പാലിന് വില ലഭിക്കാത്തത് ക്ഷീര കർഷകരെ ദുരിതത്തിലാക്കുന്നു. പാലിന് അടിസ്ഥാന വിലയായി 70 രൂപ പ്രാബല്യത്തിൽ വരുത്തുക, മിൽക്ക് ചാർട്ട് പുതുക്കുക, മൃഗാശുപത്രികളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്തുക, മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് ഉറപ്പാക്കുക. മൃഗാശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, അത്യുത്പാദന ശേഷിയുള്ള പശുക്കളെ സൃഷ്ടിക്കാൻ കഴിവുള്ള ബീജം സപ്ലൈ ചെയ്യുക, ക്ഷീരകർഷകർക്ക് നൽകുന്ന മുഴുവൻ സബ്സിഡികളും കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക. എന്നീ ആവശ്യങ്ങൾ അംഗീകരിച്ചിട്ടിലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അവർ പറഞ്ഞു.പ്രസിഡൻ്റ് മത്തായി പുള്ളോർക്കുടി, സെക്രട്ടറി അന്നമ്മ കെ.സി, സ്റ്റേറ്റ് ട്രഷർ ലില്ലി മാത്യു, ജോയിൻ്റ് സെക്രട്ടറി കെ.ജെ മാർട്ടിൻ സമ്മേളനത്തിൽ പങ്കെടുത്തു.
പാലിന് അടിസ്ഥാന വില 70 രൂപയായി ഉയർത്തണം ; മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ
