കൽപ്പറ്റ: എസ് എസ് എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18, 19, 20 തീയതികളിൽ കൽപ്പറ്റ ഡിവിഷനിലെ കമ്പളക്കാട് വെച്ച് നടക്കും. കമ്പളക്കാട് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ പ്രാസ്ഥാനിക നേതൃത്വങ്ങൾ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് അലി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ലത്വീഫ് കാക്കവയൽ ജില്ലാ സെക്രട്ടറിമാരായ ഡോ. ഇർഷാദ്, ഹാരിസ് കമ്പളക്കാട്, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റഷാദ് ബുഖാരി, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കുഴിനിലം, അലി ഫൈസി, എസ് വൈ എസ് സോൺ ജനറൽ സെക്രട്ടറി ജസീൽ പരിയാരം എന്നിവർ സംസാരിച്ചു. ജില്ലാ സാഹിത്യോത്സവിന് മുമ്പായി പതിനായിരം കുടുംബങ്ങളിലും 215 യൂനിറ്റ്, 27 സെക്ടർ, അഞ്ച് ഡിവിഷനുകളിലും സാഹിത്യോത്സവ് നടക്കും. സാഹിത്യോത്സവിന്റെ ഭാഗമായി കരിയർ എക്സ്പോ, പുസ്തക പ്രദർശനം, തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും.
