കൽപ്പറ്റ : കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെയും ചെമ്പട്ടി വായനശാലയുടെയും ഭാഗമായി പേരിയ ഗുരുകുല ബൊട്ടാണിക്കൽ സാങ്ച്വറി, ബാണാസുരസാഗർ ഡാം എന്നിവിടങ്ങളിലേയ്ക്ക് വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വേനൽ അവധികാല പഠന പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. ബാലവേദി പ്രസിഡൻ്റ് അർച്ചന ചന്ദ്രൻ, സെക്രട്ടറി കൃഷ്ണപ്രിയ, ലൈബ്രറി കമ്മിറ്റി അംഗം ബിന്ദു സുനിൽ,വെറ്റിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്,ടീച്ച് ഫോർ നേച്ചർ ഫെല്ലോ സുശ്രുതൻ എന്നിവർ നേതൃത്വം നൽകി.
‘ഒപ്പം’ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു
