സുൽത്താൻ ബത്തേരി : മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭ പരിസരത്ത് വെച്ച് ജയന്തിരാജനെ മാലയിട്ട് സ്വീകരിച്ച് പാർട്ടി ഓഫീസിലേക്ക് ആനയിച്ചു. സ്വീകരണ പരിപാടിക്ക് എം എ അസൈനാർ, സി കെ ഹാരിഫ്, ഷബീർ അഹമ്മദ്, സമദ് കണ്ണിയൻ, സി കെ മുസ്തഫ, ഇബ്റാഹിം തൈതൊടി, അൻസാർ മണിച്ചിറ, റസീന് അബ്ദുൽഖാദർ, ഷിഫാനത്ത്, ബാനു പുളിക്കൽ, ഷെറിന അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന് സ്വീകരണം നൽകി
