Headlines

ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി

തലപ്പുഴ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനില്‍ ചുങ്കം മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികളും പങ്കുചേര്‍ന്നു.ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തില്‍ മുഹമ്മദ് റയാന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലുകയും ലഹരി വിരുദ്ധ ഒപ്പു ശേഖരണത്തിന് ക്ലാസ് ഉസ്താദുമാര്‍ നേതൃത്വം നല്‍കുകയും ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ സാഹിബ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.മര്‍വ്വ തഹ്‌സീന്‍ ലഹരി വിരുദ്ധ മെസേജ് അവതരിപ്പിച്ചു.മഹല്ല് ഉമറാക്കളും ഉലമാക്കളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ലഹരി വിരുദ്ധ റാലിയില്‍ പങ്കെടുത്തു. മഹല്ല് ഖത്വീബ് അബൂത്വാഹിര്‍ ബാഖവി പുവ്വാട്ടുപറമ്പ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.വൈസ് പ്രസിഡണ്ട് മുഹമ്മദലി വികെ,മഹല്ല് ട്രഷറര്‍ ഖാദര്‍ ഹാജി,ജോയിന്‍ സെക്രട്ടറി ഷാജഹാന്‍ , കമ്മറ്റി അംഗം സമീര്‍ , സഹീര്‍ അബ്ബാസ് , സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മൗലവി , സക്കീര്‍ സഖാഫി പ്രസംഗിച്ചു.അല്‍ഫ ഫാത്തിമ ലഹരി വിരുദ്ധ ഗാനം ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *