നടവയല്‍ സിഎം കോളജില്‍ 15-ാം വാര്‍ഷികാഘോഷ പ്രഖ്യാപനം നാളെ

കല്‍പറ്റ: നടവയല്‍ സിഎം കോളജില്‍ ഒരു വര്‍ഷം നീളുന്ന 15-ാം വാര്‍ഷികാഘോഷത്തിന്റെയും വിവിധ പദ്ധതികളുടെയും പ്രഖ്യാപനം, ബിരുദദാന സമ്മേളനം എന്നിവ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും. പ്രിന്‍സിപ്പല്‍ ഷാഫി പുല്‍പാറ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി.എ. ഉനൈസ്, കെ.എം. സജീര്‍, കെ. മുഹമ്മദ് ജമാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. വാര്‍ഷികാഘോഷത്തിന്റെയും പദ്ധതികളുടെയും പ്രഖ്യാപനം കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അബ്ദുറഹ്മാന്‍ ബാഖവി നടത്തും. ബിരുദദാന സമ്മേളനം ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.വി.എസ്. ജോയി വിശിഷ്ടാതിഥിയാകും. യുജി, പിജി വിഭാഗങ്ങളിലായി 247 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പ്രോഗ്രാം, സെമിനാറുകള്‍, സോഷ്യല്‍ ഇന്റര്‍വന്‍ഷന്‍ പ്രോഗ്രാം, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, മീറ്റ് ദ സ്‌കോളേഴ്‌സ്, ഫീല്‍ഡ് വിസിറ്റ്, വിദേശ സര്‍വകലാശാലകളുമായി സഹകരണം, ഡിജിറ്റല്‍ ക്ലാസ് റൂം, അത്യാധുനിക ലൈബ്രറി, ജൈവ വൈവിധ്യ പാര്‍ക്ക് എന്നിവ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *