പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡ്-പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു

കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡിന് പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അറിയിച്ചു.കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കൽകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള ഫണ്ട് കുറവായതിനാൽ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും, നേരിൽ കണ്ടതിന്റേയും അടിസ്ഥാനത്തിലാണ് 240 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. നേരത്തെ ചീഫ് ടെക്നിക്കൽ എക്‌സാമിനറുടെ കാര്യാലയത്തിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും അവരുടെ നിർദേശ പ്രകാരം എസ്റ്റിമേറ്റിൽ ചെറിയ തിരുത്തലുകൾ വരുത്തി എസ്റ്റിമേറ്റ് പുനർസമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചതെന്ന് എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *