കണിയാമ്പറ്റ :ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി- ചാലഞ്ച് ഫണ്ടിൽ ഉൾപ്പെടുത്തി കരണി കല്ലഞ്ചിറയിൽ സൈത് പാറമ്മൽ അദ്ദേഹത്തിന്റെ പിതാവ് പരേതനായ ബീരാൻ പാറമ്മൽ എന്ന വരുടെ സ്‌മരണാർത്ഥം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ 5 സെന്റിൽ നിർമാണം പൂർത്തീകരിച്ച ആയുഷ്‌മാൻ ആരോഗ്യ മന്ദിർ മെയിൻ സെൻ്ററിൻ്റെ (ഹെൽത്ത് ആന്റ് വെൽനെസ് സെൻ്റർ) ഉദ്ഘാടനം ടി. സിദ്ധിഖ് എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ വി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂർഷാ ചേനോത്ത്, സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യാ ലിഷു, സീനത്ത് തൻവീർ, ഗ്രാമപഞ്ചായത്ത് അംഗം സുജേഷ് കുമാർ, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നജീബ് സ്വാഗതവും മെഡിക്കൽ ഓഫറസർ എപി സിത്താര നന്ദിയും പറഞ്ഞു.
