മാനന്തവാടി: എൽ. ഇ.പിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജന സഹകരണത്തോടെ 1000 മല്ലിക മാവിൻതൈ വയനാട്ടിൽ നട്ടുപിടിപ്പിക്കും. ജൂൺ 5 പരിസ്ഥിതിദിനത്തിന് മുൻ പായി നടീൽ പ്രവർത്തനം പൂർത്തീകരിക്കും. പരിചരണത്തിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും അനുബന്ധ സഹായങ്ങളും എൽ. ഇ.പി നൽകും.കൃത്യമായി പരിചരണം നടത്തുന്ന കുടുംബങ്ങൾക്ക് അടുത്ത വർഷത്തെ പരി പരിസ്ഥിതി ദിനത്തിൽ പ്രശസ്തി പത്രം നൽകും. കൂളിവയൽ സൈനിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം
ഭാരതീയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം Dr റാഷിദ് ഗസ്സാലി പ്രസീത ടീച്ചർക്ക് മാവിൻതൈ നൽകി നിർവഹിച്ചു. വയനാട് ജില്ല പ്രസിഡന്റ് അബ്ദുറഹ്മാൻ അച്ചാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ഹുസൈൻ സ്വാഗതം പറഞ്ഞു. അബ്ദുള്ള ദാരിമി, മായൻ മുതിര,കെ.എ റഫീഖ്, പി.സലീം മുട്ടിൽ, പി. നൗഫൽ, ടി.സുബൈർ ചെറ്റപ്പാലം, റംല വെള്ളമുണ്ട പ്രസംഗിച്ചു.
ലീഗ് ഫോർ എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ അങ്കണ മാവിൻതൈ (മല്ലിക) പദ്ധതിക്ക് തുടക്കം
