മാനന്തവാടി : പുതിയിടംകുന്ന് കടത്തനാട് ചേകോർ കളരി സംഘത്തിൻ്റെ അവധിക്കാല പരിശീലന ക്യാമ്പിൻ്റെ സമാപന ചടങ്ങിൽ വയനാട് ജില്ല വിമുക്തി കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.
ചടങ്ങിൽ വാർഡ് മെമ്പർ സുമിത്ര ബാബു ഉത്ഘാടനം ചെയ്തു. കെ.ടി. സത്യൻ ഗുരുക്കൾ, ഗുരുക്കൾ ജയിൻ മാത്യു മുതലായവർ ക്ലാസ്സ് നയിച്ചു.
കെ.വി. സെബാസ്റ്റ്യൻ, ബിജു മലയിൽ മുതലായവർ ആശംസകളർപ്പിച്ചു.
