കാട്ടിക്കുളം: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക്കാട്ടിക്കുളം പനവല്ലി ആദണ്ടയിലെ ലക്ഷ്മണ(54)നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 11 മണിയോടെ പനവല്ലി പള്ളിക്ക് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് ലക്ഷ്മണൻ പറയുന്നു. പരിക്കേറ്റ് ബോധരഹിതനായ ലക്ഷ്മണൻ രാവിലെ വരെ റോഡരികിൽ കിടക്കുകയും ബോധം വന്നപ്പോൾ വീട്ടിലേക്ക് എത്തുകയും വിവരം പറയുകയുമായിരുന്നു. മുഖത്തും കാലിനും പരിക്കേറ്റ ഇയാളെ വീട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചത്
