ബത്തേരി:- ബത്തേരി-താളൂർ അന്തർ സംസ്ഥാന പാത യുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർ നിർമിച്ച മാടക്കര മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു.
നാല് മാസം മുമ്പാണ് പുതിയത് നിർമിക്കുന്നതിനായി നിലവിലെ പാലം പൊളിച്ചു മാറ്റിയത്.
മാസങ്ങളായി കോളിയാടിയിൽ നിന്നും തവനി- വലിയവട്ടം- മാടക്കര വഴിയായിരുന്നു ബസ്സ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പല സമയങ്ങളിലും ഇവിടെങ്ങളിൽ ഗതാഗത കുരുക്ക് പതിവായിരുന്നു.
ചെറിയ വാഹനങ്ങൾക്കായുള്ള താത്കാലിക പാലത്തിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടായിരുന്നു.
ഇനിയും 400 മീറ്റർ ടാറിങ് പ്രവർത്തികളും മറ്റും വർക്കുകളും തീരാനുണ്ട്.
