മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പഴശ്ശി നഗർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം
നാളെ വൈകുന്നേരം 4.30 ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി
ഓ.ആർ കേളു നിർവ്വഹിക്കുമെന്ന്. സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു,
പഴശ്ശിനഗർ, അമ്പലവയൽ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഒത്തു ചേരാൻ ഒരു പൊതു ഇടം ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുവാൻ വേണ്ടിയാണ് പ്രദേശത്ത് ലിറാർ വടകര
സൗജന്യമായി നൽകിയ 4 സെൻ്റ് സ്ഥലത്താണ് സാംസ്കാരിക നിലയത്തിനായി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും തുടർന്ന് കലാസന്ധ്യയും ഉണ്ടാകും,
വർത്താ സമ്മേളനത്തിൽ ബ്ളോക്ക് പ്രസി: ജസ്റ്റിൻ ബേബി
സ്വാഗത സംഘം ചെയർമാൻ
പി. കാദർ കൺവീനർ പി. വാണിദാസ്, കെ എം ഷിനോജ് എന്നിവർ പങ്കെടുത്തു.
