സ്ക്കൂൾ വിപണനമേള ആരംഭിച്ചു

മാനന്തവാടി: കുടുംബശ്രീ ജില്ലാമിഷൻ്റെയും മാനന്തവാടി ബ്ലോക്ക് ബി.എൻ.എസ്.ഇ.പി കമ്മറ്റിയുടെയും സാധിക ബിസിനസ് കൺസൽട്ടിംഗ് ഗ്രൂപ്പിൻ്റെയും ആഭിമുഖ്യത്തിൽ താഴെയങ്ങാടി റോഡിൽ സ്ക്കൂൾ വിപണനമേള ആരംഭിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കോർഡിനേറ്റർ റജീന ആദ്യവിൽപ്പനനടത്തി. ബി.എൻ.എസ്.ഇ. പി ചെയർപേഴ്സൺ സൗമിനി സ്വാഗതം പറഞ്ഞു. ജില്ലാപ്രോഗ്രാം മാനേജർമാരായ ശ്രുതി രാജൻ, ഹുദൈഫ്,ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, ഡോളി രഞ്ജിത്ത്, പ്രീയ വീരേന്ദ്രകുമാർ, ലത, സ്വപ്ന ബിജു എന്നിവർ സംസാരിച്ചു. കുടുംബശ്രീ ബിസിനസ് കൺസൽട്ടൻ്റുമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *