സ്നേഹപൂർവ്വം തവിഞ്ഞാലിനു കർമ്മ സ്നേഹസമ്മാനം വിതരണം ചെയ്തു

മാനന്തവാടി: വയനാട് ഗവ: എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മയായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. സ്നേഹസമ്മാനം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴിൽ കഴിഞ്ഞ 10 വർഷങ്ങളായി പഞ്ചായത്ത്‌ പരിധിയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കർമ്മ ഇത്തരത്തിൽ സ്കൂൾ കിറ്റ് വിതരണം ചെയ്തു വരുന്നു.100 കുടുംബങ്ങളിലേക്കാണ് ഇത്തവണ കർമ്മയുടെ സ്നേഹസമ്മാനം എത്തുന്നത്.

വിതരണ ഉദ്ഘാടനം കർമ്മ ഭാരവാഹികളായ അൻഷിദ്, ഷിബിൻ എന്നിവർ ചേർന്ന് തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എൽസി ജോയ്ക്ക്‌ സ്കൂൾ കിറ്റ് കൈമാറി നിർവഹിച്ചു.അസീസ് വാളാട്, എംജി ബിജു,കമറുന്നിസ, പി എസ് മുരുകേശൻ,ജോണി മറ്റത്തരാണി, റഷീദ് മാസ്റ്റർ,ആഗ്ന,സിദ്ധാർഥ്,സിനാൻ, ഷാന,മനോജ്‌ , തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *