കൽപ്പറ്റ: വയനാട്ടിലെ മഴക്കെടുതി ലഘൂകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ കാലവർഷക്കെടുതി വിലയിരുത്തിയും മഴക്കെടുതി മൂലം കാർഷിക മേഖലയിലേക്കുണ്ടായ നഷ്ടം കണക്കാക്കുകയും കർഷകർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണമെന്നും ഭീഷണിയായി നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടി വേഗത്തിൽ ആക്കണമെന്നും യോഗത്തിൽ ആവശ്യപെട്ടു. വിവിധ വകുപ്പുകളുടെ കൈവശമുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ വകുപ്പ് തന്നെ നേതൃത്വം നൽകണമെന്ന് ഏകോപനം പഞ്ചായത്ത് തലത്തിൽ നടക്കണമെന്നും ജീവനും ഭീഷണിയായി മരങ്ങൾ അടിയന്തര പ്രാധാന്യത്തോടെ കൂടി മാറ്റണമെന്ന് ചർച്ചയുടെ ഭാഗമായി ഉയർന്നു. ക്യാമ്പുകൾ നിൽകുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യും കൃത്യമായി ഉറപ്പുവരുത്തണമെന്ന് മികച്ച രീതിയില്‍ ക്യാമ്പുകളിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു, തകർന്നു കിടക്കുന്ന റോഡുകളുടെയും കണക്കുകൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ആയത് അനുവദിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതാണെന്നും വയനാട് ജില്ലയിലെ വിവിധ ഉന്നതികളിൽ അവരുടെ ജീവിതത്തിൽ വലിയ പ്രയാസങ്ങൾ നേരിടുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി സിദ്ദീഖ് സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐസി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡോക്ടർ മേഘശ്രീ, സബ് കലക്ടർ നിസാർ സാഗർ ഭാരത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . വയനാട്ടിൽ പെയ്ത മഴയുടെ അളവുകൾ ചിട്ടപ്പെടുത്തിയ കണക്ക് യോഗം വിശദമായി ചർച്ച ചെയ്തു. ഓരോ ദിവസവും വീഴുന്ന മഴയുടെ അളവുകൾ കൃത്യമായി പരിശോധിക്കുകയും മുന്നോട്ട് എടുക്കുക യും ചെയ്യുന്ന രീതിയിൽ തന്നെ ഇനിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണം എന്നും എംപി ആവശ്യപ്പെട്ടു.
വയനാട്ടിലെ മഴക്കെടുതി ലഘൂകരണ- തയ്യാറെടുപ്പുകൾ വിലയിരുത്തി: പ്രിയങ്ക ഗാന്ധി എംപി
