പൊഴുതനയിലെ കാട്ടാനയാക്രമണം; വനം വകുപ്പ് നിസംഗത വെടിയണം: നൗഷീർ പിണങ്ങോട്

പൊഴുതന: പൊഴുതന ആറാം മൈൽ മേൽമുറിയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പ് തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും, കാട്ടാനകളെ തുരത്തി മനുഷ്യ ജീവനുകളും സ്വത്തും സംരക്ഷിക്കണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഷീർ പിണങ്ങോട്.

കഴിഞ്ഞ ആഴ്ച 3 വിദ്യാർത്ഥികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഒടുവിലായി ജോലിക്ക് പോവുകയായിരുന്ന മോനി എന്ന വായോധികനെ കാട്ടാന ആക്രമിക്കുകയുണ്ടായി.
ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ടെ ജീവൻ തിരിച്ചുകിട്ടിയത്.
അത് കൊണ്ട് തന്നെ
വനം വകുപ്പ് അധികൃതർ കാട്ടാനകളെ പിടികൂടി പ്രദേശത്തെ ജനങ്ങളുടെ
സുരക്ഷ ഉറപ്പ് വരുത്തണമെന്നും അല്ലാത്തപക്ഷം
പ്രദേശവാസികളെ
സംഘടിപ്പിച്ച്
ശക്തമായ പ്രതിഷേധ പരിപാടികൾക്ക്‌ എസ്ഡിപിഐ നേതൃത്വം നൽകുമെന്നും
അദ്ധേഹം മുന്നറിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *