“നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” എസ് വൈ എസ് കല്പറ്റ സോൺ പരിസ്ഥിതി ദിന ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.

കണിയാമ്പറ്റ:  “നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് വൈ എസ് (സുന്നി യുവജന സംഘം) കല്പറ്റ സോൺ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്ക്കരണ ക്യാംപയിന്റെ ഉദ്ഘാടനം കണിയാമ്പറ്റയിലെ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള വൃദ്ധസദനത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

സോൺ പ്രസിഡൻറ് യു.പി. അനസ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണിയാമ്പറ്റ പഞ്ചായത്ത് അംഗം ലത്തീഫ് മേമാടൻ, സ്ഥാപനത്തിലെ സൂപ്രണ്ട് രജിത് കാരായി, ഡോ. അമൃത രാജീവ്, റാഷിദ് കീടക്കടൻ, നിസാർ എം., യൂസുഫ് പി. എന്നിവരും പങ്കെടുത്തു. സോൺ ജനറൽ സെക്രട്ടറി ജസീൽ യു.കെ. സ്വാഗതവും നൗഫൽ ഫാളിലി നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സ്ഥാപന പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതിപ്രതിബദ്ധതയോടുള്ള പൊതു ബോധം മെച്ചപ്പെടുത്തുകയും പ്രകൃതിരക്ഷയുടെ ആവശ്യകതയും സമൂഹമനസ്സിൽ ആഴത്തിലുള്ളതാക്കുകയും ചെയ്യുക എന്നതാണ് ക്യാംപയിൻ ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണത്തിന് യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ച ജുനൈദ് കൈപ്പാണി ഓർമ്മിപ്പിച്ചു. പ്രകൃതിയോടുള്ള ബാധ്യത മനസ്സിലാക്കി പ്രായോഗിക നടപടികളിലൂടെ അത് നടപ്പിലാക്കുമ്പോഴാണ് മാറ്റം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *