മീനങ്ങാടി: പുതുവർഷത്തിൽ സ്കൂളിലെത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ ലഹരി വിരുദ്ധ ഒപ്പുമരവുമായി വിദ്യാർഥികൾ. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളാണ് സ്കൂൾ കവാടത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങളുൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി ഒപ്പുമരം തീർത്തത്.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി ഒ സുമിത , ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി വേണുഗോപാൽ,പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് സി പി ഒ റജീന ബക്കർ, കെ.എ അലിയാർ , ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
