‘പാഠം ഒന്ന് നല്ല പാഠം ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു.

കൽപ്പറ്റ: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മുണ്ടേരിയിൽ സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ‘പാഠം ഒന്ന് നല്ല പാഠം ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു. അസി. എക്സൈസ് കമ്മീഷണർ എ. ജെ ഷാജി ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ല കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ക്ലാസ്സ് നയിച്ചു. എച്ച്.എം. എം .സൽമ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ചുമതലയുള്ള ജസ്റ്റിൻ ജോർജ് ആശംസയർപ്പിച്ചു. എസ്.പി.സി ലീഡർ മൊഹിത് പി. ഷാജി നന്ദി പ്രകാശനം നടത്തി ഹൈസ്കൂൾ തലത്തിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *