കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം സാമൂഹ്യ സേവന പ്രവർത്തന രംഗത്തേക്ക്.

കൽപറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുക, കിടപ്പു രോഗികൾക്ക് സഹായം എത്തിക്കുക, നിരാലംബ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ഗ്രന്ഥശാല ഈ രംഗത്തേക്ക് കടക്കുന്നത്. ഉദാരമതികളായ സജ്ജനങ്ങളുടെ സഹായത്തോടുകൂടിയാണ് ഇവയൊക്കെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൈനാട്ടി ശ്രീ ശങ്കര വിദ്യാലയത്തിലെ കുട്ടികൾക്ക് നോട്ടുപുസ്തകങ്ങൾ നൽകി കൽപറ്റ ബാറിലെ മുതിർന്ന അഭിഭാഷകനും മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാനും ആയ പി. ചാത്തുക്കുട്ടി നിർവഹിച്ചു . വിദ്യാലയം സെക്രട്ടറി എം. പി. സുബ്ബറാവു അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി.കെ. പ്രകാശൻ, അഡ്വ. .പി. സുരേഷ്, സീനിയർ അസിസ്റ്റന്റ്.പി. സുധ, എം.വി.അനൂപ, എന്നിവർ സംസാരിച്ചു. ശ്വേതാ.പി.നായർ, സി. അബ്ദുൽസലാം, എസ്.സി.ജോൺ പി.ഗോവിന്ദൻ, ഒ.സി. ഗോപകുമാർ, എം.പി. ജ്യോത്സ്ന,എന്നിവർ നേതൃത്വം നൽകി. ‎

Leave a Reply

Your email address will not be published. Required fields are marked *