ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം; കോൺഗ്രസിന്റെ മൗനം അപഹാസ്യം: സി.പി.ഐ.(എം)

മുള്ളൻകൊല്ലി: മഹിള കോൺഗ്രസ്സ് നേതാവായ ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിനെതിരെ പോലീസ് കേസെടുത്തിട്ടും ഡി.സി.സി പ്രസിഡണ്ടുൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വം വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് അപഹാസ്യമാണന്ന് സി.പി.ഐ.(എം) മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മഹിള കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് നയിച്ച ജാഥയെ സ്വീകരിക്കാനത്തിയ ദളിത് കോൺഗ്രസ് നേതാവായ യുവതിയെയാണ് ജാതി അധിക്ഷേപം നടത്തി അപമാനിച്ച് വേദിയിൽ നിന്നും ഇറക്കിവിട്ടത്. ഇത് സംബന്ധിച്ച് യുവതി പോലീസിൽ പരാതി നൽകിയങ്കിലും കോൺഗ്രസ് നേതൃത്വം പോലിസിനെ സ്വാധിനിച്ച് പരാതി തന്നെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ ശക്തമായ ഇടപെടലിലൂടെയാണ് പിന്നീട് പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചതെന്നും സി.പി.ഐ.(എം). മുള്ളൻകൊല്ലിയിൽ മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ഇതേ മണ്ഡലം പ്രസിഡണ്ട് ജാതി അധിക്ഷേപം നടത്തിയത് വൻ കോളിളക്കം സൃഷടിച്ചിരിന്നു. അവസാനം പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജിവരയത്തിയ സം ഭവം ഉന്നത കോൺഗ്രസ് നേതാക്കളിടപെട്ടാണ് പരിഹരിച്ചത് ജാതി അധിക്ഷേപത്തിൽ പരാതിക്കാരെ പുറത്താക്കുന്ന സമി പനമാണ് ഡി സി സി നേതൃത്വം കൈകൊണ്ടത്.പാർട്ടിയോടൊപ്പം നിൽക്കുന്ന ദളിത്ആദിവാസി ജന വിഭാഗങ്ങളോടുള്ള കോൺഗ്രസ്സിന്റെ സവർണ്ണ ബോധമാണ് ഈ സംഭവത്തിലൂടെ പുറത്ത് വന്നത്. കേസ് ശരിയായ രീതിയിൽ അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ട ‘ യോഗത്തിൽ ഭാസി മാസ്റ്റർ അദ്ധ്യക്ഷനായി. രുക്മണി സുബ്രഹ്‌മണ്യൻ, എം.എസ്.സുരേഷ് ബാബു, പി.എ. മുഹമ്മദ്, സി.പി. വിൻസന്റ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *