കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി: പോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്ക്; പോത്തിനെ വെടിവെച്ച് പിടികൂടി

കാപ്പുംച്ചാൽ: മാനന്തവാടി കൂളിവയൽ, കാപ്പുംച്ചാൽ ഭാഗത്തു കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിറളിയോടി. ഇന്ന് രാവിലെയാണ് സംഭവം. ഭീതി സൃഷ്ടിച്ചു പോത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയ തിനെ തുടർന്ന് അഗ്ന‌ി സംരക്ഷാ സേന, പോലീസ് എന്നിവരുടെ സഹായ ത്താൽ പോത്തിനെ പിടിക്കുന്നതിനായി വനം വകുപ്പ് ആർആർടി സംഘ മെത്തിയെങ്കിലും പോത്ത് ആർആർടി അംഗമായ ജയസൂര്യയെ ആക്ര മിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.മുൻപ് പഞ്ചാര ക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റിരുന്നു. ജയസൂര്യക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ വനം വകുപ്പ് പോത്തിനെ വെടിവെച്ചു പിടികൂടി. എന്നാൽ വെടിവെപ്പിനിട യിൽ പെല്ലറ്റിന്റെ ചീളുകൾ കൊണ്ട് നാട്ടുകാരായ രണ്ട് പേർക്ക് പരിക്കേ റ്റു. നാലാംമൈൽ സ്വദേശി എടവനിച്ചാൽ ജലീൽ (43), പനമരം സ്വദേശി ജസീം (26) എന്നിവർക്കാണ് പരിക്കേറ്റത്. ജലീലിൻ്റെ മുഖത്തും, ജസീമി ന്റെ വയറിനുമാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *