സുൽത്താൻ ബത്തേരി: ഓൾ കേരള കെമിസ്റ്റ് ആൻ്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ സി.ഡി എ) 30-മത് വയനാട് ജില്ല വാർഷിക ജനറൽ ബോഡി യോഗം സുൽത്താൻ ബത്തേരി വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്നു. ജില്ല പ്രസിഡണ്ട് സി. പി ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.കെ സി.ഡി എ സംസ്ഥാന പ്രസിഡണ്ട് എ.എൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വിജയകരമായി നടപ്പിലാക്കുവാൻ ആരോഗ്യവകുപ്പ് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും, ഉന്നത വിദ്യാഭാസത്തിന് അർഹരായവരെയും ക്യാഷ് അവാർഡും മൊമെൻറ്റോയും നൽകി ആദരിച്ചു. 2025-2028 വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ജില്ല പ്രസിഡണ്ടായി സി.പി.ജോയിക്കുട്ടി , സെക്രട്ടറിയായി എ.കെ രാമകൃഷ്ണൻ, ട്രഷററായി പി. ജമാലുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു. എ.എൽ ജയരാജ്, എ.അൻവർ, വിനയ് വി.ബി, എ.അരവിന്ദാക്ഷൻ, പി. ജമാലുദ്ദീൻ, ഹാഫിസ് സി, ഷാജു പി. ജെ എന്നിവർ സംസാരിച്ചു.
ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്- പൊതുജനങ്ങളിലെ അവബോധം കാര്യക്ഷമമാക്കണം
