ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴക്ക്

മേപ്പാടി : കാന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൂട്ടം. കാന്തംപാറ സ്വദേശി ജമാലിൻ്റെ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.

ഇന്നുരാവിലെ ആറു മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയിൽ ഉണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

മേപ്പാടിയിലും പരിസരത്തും കാട്ടാന ശല്യം അധികരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കാപ്പംകൊല്ലി പുഴമൂല സുരേഷിന്റെ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. ചെമ്പ്ര വനമേഖലയില്‍ നിന്നാണ് ആനയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *