കണ്ടത്തുവയൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്ലസ്.ടു,എസ്എസ്എൽസി എന്നിവയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ പ്രസിഡണ്ട് ഷൗക്കത്ത്കിഴട്ട അധ്യക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി മുനീർ പൊന്നാണ്ടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി മോയി ആറങ്ങാടൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ല എം എസ് എഫ് പ്രസിഡണ്ടു സഫ് വാൻ കിണറ്റിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കൺവീനർ മുരിങ്ങാക്കല് ഇബ്രാഹിം, സുലൈമാൻ കുനിങ്ങാരത്ത് (ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട്), മുതിർന്ന നേതാവ് കെ സി കുഞ്ഞബ്ദുള്ള ഹാജി എന്നിവർ ആശംസയും അർപ്പിച്ചു, ശാഖാ ട്രഷറർ അക്ബർ കെ കെ യുടെ നന്ദിയോടെ യോഗം അവസാനിപ്പിച്ചു.
