മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചു

മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചു

പനമരം: മിഷൻ 2025പനമരം പഞ്ചായത്തിൽ അഞ്ചുകുന്ന് – പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ജില്ല കോൺഗ്രസ് പ്രസിഡണ്ട് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും,കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ പികെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡണ്ട് ജോസ് നിലമ്പനാട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിൽസൺ തൂപ്പുംക്കര, ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു തോമസ് , എംജി ബിജു, യു ഡി എഫ് കൺവീനർ വാസു അമ്മാനി, മിഷൻ 2025പഞ്ചായത്ത് കോഡിനേറ്റർ ബേബി തുരുത്തിയിൽ , പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലയിൽ ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.കെ.അമ്മദ് അനിൽ പനമരം,സാബു നീർ വാരം, എംജി പ്രകാശൻ. കെ എം ഹരിദാസൻ , ഇവി സജി, ഗിരീഷ് മലങ്കര , കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്റ് ജോൺസൺ ഇലവുങ്കൽ, പിഡി ഉമ്മച്ചൻ , മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബീന സജി, മാലതി രാധാകൃഷ്ണൻ, വൽസല വാസു, എം ഡി മേരി, പി കെ യൂസഫ്, അനിരുദ്ധൻ,അണിയേരി ആസീസ്, കോമ്പി മമ്മുട്ടി, സെബാസ്റ്റ്യൻ വെള്ള കുഴി, ഷീമ മാനുവൽ, അജയ്, ഗീത മോഹൻ, ലിസി പത്രോസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. അശാസ്ത്രീയമായ ഇഞ്ചനീയറിംഗ് ടെക്നോളജിയും അമിതമായലാഭകൊതിയും മൂലം സ്വാന്തക്കാർക്കും ബന്ധുക്കൾക്കും കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും പാലങ്ങളുടെയും കൽ വർട്ടുകളുടെയും പണികൾ എൽപ്പിച്ച് കെടുത്തതുമൂലം വിവിധ സ്ഥലങ്ങളിൽ ദേശീയപാതയടക്കം തകർന്ന് തരിപ്പണമായിരിക്കുന്നതിലും അഴിമതിയിലൂടെ കോടികൾ കട്ടുമുടിക്കാൻ മന്ത്രിമാർക്കും , ഉദ്യോ ഹസ്ഥർക്കും ഭരണാനുകൂലികളായ രാഷ്ട്രീയ നേതാക്കൾക്കും അവസരമൊരുക്കുന്ന നടപടികൾക്ക് എതിരെ ശക്തമായ ജനകീയ പ്രക്ഷോപം ശക്തമാക്കുമെന്ന് കൺവെൻഷൻ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *