ജൈവ വേലി നിർമാണവും, സൗന്ദര്യവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജൈവവേലി നിർമാണവും സൗന്ദര്യവൽക്കരണവും പരിപാടിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്തെ മൂന്നു വശവും ബണ്ട് നിർമിച്ചു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്ലാൻ ഫണ്ടും സംയോജിപ്പിച്ച് ബണ്ട് നിർമാണo നടത്തി മുകളിൽ കയർമാറ്റ് വിരിച്ച് മുളകളും പലവൃക്ഷത്തൈകളും അലങ്കാര സസ്യങ്ങളും വച്ചുപിടിപ്പിക്കുകയാണ് ഈ പ്രോജക്ട് കൊ ണ്ട് ഉദേശിക്കുന്നത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ മേഴ്സി ബെന്നി, ലൗലി ഷാജു, അന്നക്കുട്ടി ജോസ്, രജനി ചന്ദ്രൻ, സജേഷ് സെബാസ്റ്റ്യൻ സെബാസ്റ്റ്യൻ, നിഖില പി ആന്റണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമിന ടി എസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിജി, സി ഡി പി ഓ അനിത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിനോജ്, അസിസ്റ്റന്റ് എൻജിനീയർ ഡിൽന, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *