മീനങ്ങാടി: ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാ തല പ്രവേശനോത്സവം
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷര ജ്യോതി തെളിയിച്ചു. ഹയർ സെക്കൻഡറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ്, ഡോ ബാവ കെ . പാലുകുന്ന്, പി. കെ സരിത, പി.ടി ജോസ്, ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
