അലൈനയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

കൽപ്പറ്റ: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ 2792 റാങ്ക് നേടിയ കൽപ്പറ്റ എമിലി സ്വദേശിനി അലൈനയെ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ ഉപഹാരം കൈമാറി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സുനീർ ഇത്തിക്കൽ മണ്ഡലം ഭാരവാഹികളായ അർജുൻ ദാസ്, ഷബീർ പുത്തൂർവയൽ, ജംഷീർ ബൈപ്പാസ്, എം വി ഷനൂബ്, അബു ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *